Karassery
കിണർ ഇടിഞ്ഞുതാഴ്‌ന്നു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് പാറമ്മൽ സൈനബയുടെ വീട്ടുമുറ്റത്തെ കിണറിന്റെ കോൺക്രീറ്റ് റിങ്ങുകൾ താഴ്ന്ന് പോയി. കിണർ ഉപയോഗശൂന്യമായി തകർന്നു.
പമ്പ് സെറ്റും പൈപ്പുകളും താഴ്ന്ന് പോയി. സാധാരണ മഴക്കാലത്ത് സംഭവിക്കുന്ന ഇത്തരം പ്രതിഭാസം വേനൽക്കാലത്ത് സംഭവിച്ചതിന്റെ ആശങ്കയിലാണ് വീട്ടുകാരും പ്രദേശവാസികളും.