Kodanchery
മൈക്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവം തുടങ്ങി

കോടഞ്ചേരി : മൈക്കാവ് മഹാവിഷ്ണുക്ഷേത്രത്തിൽ തിരുവുത്സവത്തിന് കൊടിയേറി. ശ്രീമദ് ജ്ഞാന തീർഥ സ്വാമികൾ കൊടിയേറ്റ് കർമം നിർവഹിച്ചു.
വെള്ളിയാഴ്ച വൈകീട്ട് എട്ടിന് സൂപ്പർഹിറ്റ് മെഗാഷോ. ശനിയാഴ്ച പ്രഭാഷണം, പ്രാദേശിക കലാപരിപാടികൾ, പള്ളിവേട്ട. ഞായറാഴ്ച ഉച്ചയ്ക്ക് സമൂഹസദ്യ, വൈകുന്നേരം മൈക്കാവ് അങ്ങാടിയിൽനിന്നാരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര, തുടർന്ന് ആറാട്ട്.