Mukkam
തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ കഞ്ഞിപ്പാർച്ചയ്ക്ക് തുടക്കമായി

മുക്കം : മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ കഞ്ഞിപ്പാർച്ചയ്ക്ക് തുടക്കമായി. 31-ന് ആരംഭിച്ച കഞ്ഞിപ്പാർച്ചയിൽ ഓരോദിവസവും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്. ഏപ്രിൽ 13-ന് ചെറിയ വിഷുവിന് കഞ്ഞിപ്പാർച്ച സമാപിക്കും.
കടുത്ത വേനലിൽ കിഴക്കൻ മലയോരമേഖലയിൽ മഴ ലഭിക്കാനായി മുൻകാല കർഷകർ വഴിപാടായി ആരംഭിച്ചതാണ് കഞ്ഞിപ്പാർച്ച. കഞ്ഞിയും പുഴുക്കും ക്ഷേത്രത്തിലെ പ്രസാദമായ പായസവും മലരും ശർക്കരയുമാണ് കഞ്ഞിപ്പാർച്ചയുടെ ഭാഗമായി വിതരണം ചെയ്യുന്നത്.