Kodanchery
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും നല്ല ടൗൺ ആയി നെല്ലിപ്പൊയിലിനെ തിരഞ്ഞെടുത്തു

കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഏറ്റവും നല്ല ടൗൺ ആയി തിരഞ്ഞെടുത്തിരിക്കുന്നത് നെല്ലിപ്പൊയിൽ ടൗണിനെയാണ്.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫിൽ നിന്ന് പുരസ്ക്കാരം ബ്ലോക്ക് മെമ്പർ റോയി കുന്നപ്പള്ളി, നെല്ലിപ്പൊയിൽ ഓയിസ്ക ചാപ്റ്റർ പ്രസിഡൻ്റ് വിൽസൺ തറപ്പേൽ,നെല്ലിപ്പൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി മനോജ് താഴെത്തെതിൽ, റോയി കയത്തുകര എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.