Kodanchery
അവകാശ പ്രഖ്യാപന റാലിയുടെ വിളംബര ജാഥ നടത്തി

കോടഞ്ചേരി: കത്തോലിക്കാ കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതലക്കുളം മൈതാനിയിൽ വെച്ച് നടത്തുന്ന അവകാശഖ്യാപന റാലിയുടെ മുന്നോടിയായി കോടഞ്ചേരിയിൽ വിളംബര ജാഥ നടത്തി.
ക്രൈസ്തവ സമുദായത്തിന് മാത്രമായി വിവിധ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും വനം വന്യജീവി നിയമങ്ങൾ പരിഷ്ക്കരിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് മഹാ സമ്മേളനം കോഴിക്കാട് വെച്ച് നടക്കുന്നത്.
കത്തോലിക്കാ കോൺഗ്രസ് കോടഞ്ചേരി യൂണിറ്റ് ഡയറക്ടർ ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, ഫാ ജിതിൻ ആനിക്കാട്ട്, പ്രസിഡന്റ് ഷാജു കരിമഠം, ഷില്ലി സെബാസ്റ്റ്യൻ, ജോജോ പള്ളിക്കാമഠത്തിൽ, ഷിജി അവണ്ണൂർ, സെബാസ്റ്റ്യൻ വാമറ്റത്തിൽ, സോണി കല്ലൂർകുളങ്ങര, സനി പുള്ളിക്കാട്ടിൽ, ടാനിയ കുമ്പപ്പള്ളി എന്നിവർ നേതൃത്വം നല്കി.