ചെറുവാടി കാർണിവലിന് തിരക്കേറുന്നു

കൊടിയത്തൂർ : ചെറുവാടി കാർണിവലിലെ കലാസന്ധ്യയിൽ അക്ബർഖാനും സംഘവും അവതരിപ്പിച്ച മെഗാ മ്യൂസിക്കൽ നൈറ്റിൽ ആടിപ്പാടി ജനം.കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതി ചെറുവാടി യൂണിറ്റുംചേർന്നാണ് കലാ-സാംസ്കാരിക-വൈജ്ഞാനിക ഉത്സവമായ കാർണിവൽ ഒരുക്കിയിട്ടുള്ളത്.കൊടിയത്തൂരിനുപുറമേ കാരശ്ശേരി, കൂടരഞ്ഞി, കീഴുപറമ്പ്, അരീക്കോട്, ചാത്തമംഗലം, മാവൂർ പഞ്ചായത്തുകളിൽനിന്നും മുക്കം മുനിസിപ്പാലിറ്റിയിൽനിന്നുമുള്ള ആസ്വാദകരുടെ വലിയതിരക്കാണ് അനുഭവപ്പെടുന്നത്.
ഏഴാംദിവസത്തെ സാംസ്കാരികസന്ധ്യ കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് കരീം പഴങ്കൽ ഉദ്ഘാടനംചെയ്തു. കെ.വി. അബ്ദുസ്സലാം അധ്യക്ഷനായി.റഫീഖ് തോട്ടുമുക്കം, വ്യാപാരി വ്യവസായി ഏകോപനസമിതി പന്നിക്കോട് യൂണിറ്റ് വൈസ് പ്രസിഡൻറ് സതീഷ്‌കുമാർ, വാഹിദ് കൊളക്കാടൻ, ഇ.കെ. അബ്ദുസലാം, ഇ. സുബൈർ, ശരീഫ് അമ്പലക്കണ്ടി, ഇ.എൻ. യൂസഫ്, പി.സി. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.