Kodanchery

കാറ്റും മഴയും മിന്നലും: വ്യാപക നാശം; കാറ്റിൽ മരം വീണ് വീടു തകർന്നു

കോടഞ്ചേരി: വേനൽ മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ റബർ മരങ്ങൾ ഒടിഞ്ഞ് വീണ് നിരന്നപാറ പാലത്തിങ്കൽ മേരിയുടെ വീട് തകർന്നു. ഭിത്തി വിണ്ടു കീറി. വീട് മേഞ്ഞ ഷീറ്റുകൾ തകർന്നു. അടുക്കള ഭാഗം പൂർണമായും നശിച്ചു.

മിന്നലിൽ വീടിന്റെ വയറിങ് കത്തിനശിച്ചു : മിന്നലിൽ വലിയകൊല്ലി കേളംകുന്നേൽ ജോൺസന്റെ വീടിന്റെ വൈദ്യുതി വയറിങ് കത്തി നശിച്ചു. വൈദ്യുതി മെയിൻ സ്വിച്ച്, മറ്റു സ്വിച്ച് ബോർഡുകൾ കത്തി നശിച്ചു. മറ്റു ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.

മിന്നലിൽ‌ കിടപ്പുമുറി കത്തിനശിച്ചു : ഉല്ലാസ് നഗറിൽ മാങ്കുടിയിൽ വിനു ജോണിന്റെ വീടിന്റെ കിടപ്പുമുറി മിന്നലിൽ കത്തി നശിച്ചു. 2 കട്ടിൽ, ബെഡ്, മുറിയുടെ സീലിങ്, വയറിങ്, സ്വിച്ച് ബോർഡ്, വൈദ്യുതി ഉപകരണങ്ങൾ എന്നിവ കത്തിനശിച്ചു.

Related Articles

Leave a Reply

Back to top button