Thiruvambady
മലയോര ഹൈവേയിൽ പുലർച്ചെ 2 കാർ അപകടങ്ങൾ

തിരുവമ്പാടി ∙ഇന്നലെ പുലർച്ചെ 2 കാർ അപകടങ്ങൾ. മലയോര ഹൈവേ പൊന്നാങ്കയം സ്കൂളിനു സമീപം നിയന്ത്രണം വിട്ട കാർ റോഡിന് താഴേക്കു പതിച്ചു.
പുല്ലൂരാംപാറ പള്ളിപാലം ഇലന്തുകടവ് റോഡിൽ പുലർച്ചെ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു.യാത്രക്കാർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.