Mukkam
ചെറുവാടി ഫെസ്റ്റ്: വ്യാപാര മേളയിൽ ജനത്തിരക്കേറി

മുക്കം : ചെറുവാടി ഫെസ്റ്റിൽ ജനത്തിരക്കേറി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ചെറുവാടി ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റ് 21 വരെ നീളും.വ്യാപാരികളുടെ വ്യാപാര മേളയോട് അനുബന്ധിച്ചാണ് ഫെസ്റ്റ്.ഫെസ്റ്റിനോട് അനുബന്ധിച്ചു പ്രദീപ് ബാലന്റെ കോമഡി വൈബ് ശ്രദ്ധേയമായി.
ഫാസില ബാനുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മ്യൂസിക്കൽ ഈവ് കാണികൾക്ക് ആവേശമായി. ആകാശത്തോണി, ആകാശ ഊഞ്ഞാൽ, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്റ്റാളുകൾ, ഫുഡ്ഫെസ്റ്റ്, ലഹരി വിരുദ്ധ ബോധവൽക്കരണം തുടങ്ങിയ പരിപാടികളാൽ സമ്പന്നമാണ് ഫെസ്റ്റ്.വർധിച്ചു വരുന്ന ലഹരി മാഫിയയ്ക്കും ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെയുള്ള ‘പ്രതിരോധം’ കൂടിയാണ് ചെറുവാടി ഫെസ്റ്റെന്ന് സംഘാടകർ പറഞ്ഞു.ലഹരിയിൽ നിന്നു വിട്ടു നിൽക്കാൻ യുവ തലമുറയെ പ്രാപ്തമാക്കുകയെന്നതാണ് ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നത്.