Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തിരുവചനോപാസന 2025 ആരംഭിച്ചു

കോടഞ്ചേരി:അഖണ്ഡ ബൈബിൾ പാരായണവും ദിവ്യകാരുണ്യ ആരാധനയും വചനപ്രഘോഷണവും. 07.04. 25ന് തിങ്കൾ രാവിലെ 7.30 മുതൽ 12.04.25 ശനി രാവിലെ 5.30 വരെ ഉല്പത്തി മുതൽ വെളിപാട് വരെ സമ്പൂർണ ബൈബിൾ പാരായണം കോടഞ്ചേരി ഫൊറോനാ പാരിഷ് ഹാളിൽ ആരംഭിച്ചു.

ബൈബിൾ പാരായണത്തിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ ഉദ്ഘാടനം ചെയ്തു.12.04.25 ശനിയാഴ്ച്‌ച രാവിലെ 5.30 വരെ ബൈബിൾ വായനക്ക് തുടർച്ചയായി വിവിധ ഗ്രൂപ്പുകൾ നേത്രുത്വം നൽകുന്നു.എല്ലാ ദിവസവും രാവിലെ 5.40 നു പ്രഭാത പ്രാർത്ഥനയും തുടർന്ന് ജപമാലയും പാരിഷ് ഹാളിൽ വച്ച് നടത്തുന്നു. ഉച്ചകഴിഞ്ഞു 3.30 ന് കരുണക്കൊന്തയും വൈകുന്നേരങ്ങളിൽ 5 മുതൽ 8 വരെ ആഘോഷമായ ജപമാലയും വചനപ്രഘോഷണവും ദിവ്യകാരുണ്യാരാധനയും, നിയോഗങ്ങൾ സമർപിച്ചുള്ള മാദ്ധ്യസ്ഥ പ്രാർഥനയും നടത്തപ്പെടുന്നു.ഇടവകയുടെയും കുടുംബങ്ങളുടെയും വ്യക്തിപരവും ആയ നിയോഗങ്ങൾ സമർപ്പിച്ച് ഒറ്റക്കും കൂട്ടമായും കുടുംബമായും ഈ ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ് നിയോഗങ്ങൾ എഴുതി സമർപ്പിക്കുവാനും സൗകര്യമുണ്ടായിരിയ്ക്കും.

12 ന് രാവിലെ ദിവ്യകാരുണ്യ പ്രദക്ഷിണം പള്ളിയിലേക്ക്. തുടർന്ന് വി കുർബാന.പാരിഷ് കൗൺസിൽ, മാതൃവേദി, എ കെ സി സി, ഇൻഫാം, മതാധ്യാപകർ, കെ.സി.വൈ.എം. മിഷൻ ലീഗ്, അൾത്താര ബാലന്മാർ, സിസ്റ്റേഴ്‌സ്, ഗായക സംഘം, വിൻസെൻ്റ് ഡീപോൾ സൊസൈറ്റി, പ്രാർത്ഥനാഗ്രൂപ്പ് എന്നീ സംഘടനകൾ നേതൃത്വം നൽകുന്നു.

Related Articles

Leave a Reply

Back to top button