Mukkam

എൻഐടിക്ക് മുന്നിൽ വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം

മുക്കം : ഗോഡ്സെയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ എൻഐടിസിയിൽ പ്ലാനിങ് ആൻഡ് ഡിവലപ്മെൻറ്് ഡീനായി ചുമതലയേൽക്കുന്നതിനെതിരേ എൻഐടിക്കുമുന്നിൽ വിദ്യാർഥി-യുവജന സംഘടനകളുടെ വൻപ്രതിഷേധം. യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ, ഫ്രറ്റേണിറ്റി മൂവ്മെൻറ്് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് എൻഐടിസിക്കുമുന്നിൽ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ എൻഐടി കവാടത്തിൽ പോലീസ് തടഞ്ഞു.

ഷൈജ ആണ്ടവൻ തിങ്കളാഴ്ച ചുമതലയേൽക്കാൻ എത്തുന്നുണ്ടെന്നറിഞ്ഞ്, രാവിലെ ഏഴോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എൻഐടിയുടെ പ്രധാനകവാടം ഉപരോധിച്ചു. പ്രതിഷേധക്കാർ കാംപസിനകത്തേക്ക് കടക്കാൻശ്രമിച്ചതോടെ പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. തുടർന്ന്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.കാംപസിനുമുന്നിൽ പ്രതിഷേധമുണ്ടെന്നറിഞ്ഞ ഷൈജ ആണ്ടവൻ ചാത്തമംഗലത്തെ താമസസ്ഥലത്തുനിന്ന് ഊടുവഴികളിലൂടെ വാഹനം മാറിക്കയറിയാണ് കാംപസിനകത്തേക്ക് പ്രവേശിച്ചത്.
കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് ജനറൽസെക്രട്ടറി ഷെരീഫ് മലയമ്മ പ്രതിഷേധം ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡൻറ്് അസീസ് മാവൂർ അധ്യക്ഷനായി. സുജിത്ത് കാഞ്ഞോളി, ഹമീദ് മലയമ്മ, ശ്രീരാഗ് നെടുങ്ങാട്ടുമ്മൽ, ഫൈജാസ് എരഞ്ഞിപ്പറമ്പ്, ഒ.പി. അബ്ദുസമദ്, റാഷിദ്‌ ഒളവണ്ണ, ഫഹദ് കൂളിമാട്, കെ.ടി. സുബിത് തുടങ്ങിയവർ നേതൃത്വംനൽകി.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം അവസാനിക്കുംമുൻപ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തി.

Related Articles

Leave a Reply

Back to top button