Mukkam
തിറയുത്സവത്തിന് കൊടിയേറി

മുക്കം : മണാശ്ശേരി ചെമ്പ്രാട്ട് കരിയാത്തൻകാവിൽ വിഷുദിനത്തിൽ നടക്കുന്ന തിറമഹോത്സവത്തിന് കൊടിയേറി. തറവാട്ട് കാരണവർ പൊയിലിൽ കൃഷ്ണൻകുട്ടി നായർ കൊടിയേറ്റി.
ഉത്സവത്തിന്റെ ഭാഗമായി കാവുതീണ്ടൽ, കരിയാത്തൻ വെള്ളാട്ട്, ഗുരുദേവൻ വെള്ളാട്ട്, നായർ വെള്ളാട്ട്, തായമ്പക, വട്ടക്കളി, നായാട്ട്, പന്തലാട്ടം, നായർ തിറ, കരിയാത്തൻതിറ എന്നിവ നടക്കും.