ക്രാഡിൽ അങ്കണവാടി ഉദ്ഘാടനംചെയ്തു

കൊടിയത്തൂർ : അങ്കണവാടികളുടെ ആധുനികവത്‌കരണത്തിന്റെ ഭാഗമായി നവീകരിച്ച കൊടിയത്തൂർ പഞ്ചായത്തിലെ ക്രാഡിൽ അങ്കണവാടി ഉദ്ഘാടനംചെയ്തു.
പതിനാറാം വാർഡിലെ കഴുത്തൂട്ടിപ്പുറായി അങ്കണവാടിയാണ് ക്രാഡിൽ അങ്കണവാടിയാക്കി മാറ്റിയത്. ഇതിന്റെ ഭാഗമായി ശിശുസൗഹൃദ കസേരകൾ, ബെഞ്ചുകൾ, നിലത്ത് മാറ്റ് വിരിക്കൽ എന്നിവ പൂർത്തിയാക്കുകയും കളിപ്പാട്ടങ്ങൾ നൽകുകയും ചെയ്തു. ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളും ക്രാഡിൽ അങ്കണവാടികളാക്കുന്നതിന്റെ ഭാഗമായി ഏഴ് അങ്കണവാടികൾ ഇതിനോടകം ആധുനികവത്കരിച്ചിട്ടുണ്ട്. മറ്റ് അങ്കണവാടികൾ ആധുനികവത്കരിക്കുന്നതിനും നടപടിയാരംഭിച്ചിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, മറിയം കുട്ടിഹസ്സൻ, വാർഡ് മെമ്പർമാരായ എം.ടി. റിയാസ്, ടി.കെ. അബൂബക്കർ, ഐസിഡിഎസ് സൂപ്പർവൈസർ പി.കെ. ലിസ, പ്രേമകുമാരി, നസ്രീന, കെ. ഹസ്സൻകുട്ടി, എൻ. ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.