Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കാൽ കഴുകൽ ശുശ്രൂഷ നടത്തി

കോടഞ്ചേരി : ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ ആചരിക്കുന്നു. യേശു കുരിശുമരണം വരിക്കുന്നതിനു മുൻപായി തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും അതിനു മുൻപായി യേശു ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കലാണ് ഈ ദിനം. ദേവാലയങ്ങളിൽ വി. കുർബാനയ്ക്ക് പുറമേ കാൽകഴുകൽ ശുശ്രൂഷയും വീടുകളിൽ പെസഹ അപ്പം മുറിക്കുന്ന ചടങ്ങും നടത്തപ്പെടുന്നു.

കോടഞ്ചേരി സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. ജിയോ കടുകൻമാക്കൽ, ഫാ. ജിതിൻ ആനിക്കാട്ട് എന്നിവർ നേതൃത്വം വഹിച്ചു.

Related Articles

Leave a Reply

Back to top button