Mukkam

എൻഎംഎംഎസ് നേടിയ വിദ്യാർഥികളെ ആദരിച്ചു

മുക്കം : ഹയർ സെക്കൻഡറി സ്കൂളിലെ എൻഎംഎംഎസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. ഉദ്ഘാടനവും ഉപഹാര സമർപ്പണവും മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. സ്കൂൾ മാനേജർ വത്സൻ മഠത്തിൽ അധ്യക്ഷനായി. ചടങ്ങിൽ പൂർവവിദ്യാർഥിക്കൂട്ടായ്മ പ്രസിഡൻറ് രാജേശൻ വെള്ളാരം കുന്നത്ത്, കെ.പി. അനിൽക്കുമാർ, പിടിഎ വൈസ് പ്രസിഡൻറ് ജയപ്രകാശ്,

എംപിടിഎ വൈസ് പ്രസിഡൻറ് അഖില, സ്റ്റാഫ് സെക്രട്ടറി വി. ഷീന, പ്രധാനാധ്യാപകൻ സി.എം. മനോജ്, സ്റ്റാഫ് സെക്രട്ടറി എ.ആർ. രഞ്ജിത എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button