Mukkam
മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ റോഡരികിൽ കോഴിമാലിന്യം തള്ളി

മുക്കം : മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ റോഡരികിൽ കോഴിമാലിന്യം തള്ളി. മുക്കം-വെസ്റ്റ് മാമ്പറ്റ ബൈപ്പാസിൽ കയ്യിട്ടാപ്പൊയിലിന് സമീപമാണ് കോഴിമാലിന്യം തള്ളിയത്. കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരെത്തി മാലിന്യം സംസ്കരിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതായും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.