Karassery

പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപിച്ച കേസിൽ പ്രതിയുടെ വീട്ടിൽ തെളിവെടുപ്പ്

കാരശ്ശേരി: പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് മുരിങ്ങംപറ്റ തടായി കോളനിയിൽ കാർ മോഷണക്കേസിലെ പ്രതിയെ തേടിയെത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിപ്പരുക്കേൽപിച്ച കേസിലെ പ്രതി അർഷദിനെ തെളിവെടുപ്പിനായി എത്തിച്ചു. കഴിഞ്ഞ 10ന് ആണ് വയനാട് എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒമാർ വൈത്തിരി പെരിന്തട്ട നൗഫൽ(38), ഷാലു എന്നിവരെ അർഷദും മാതാവ് കദീജയും ചേർന്ന് വെട്ടിപ്പരുക്കേൽപിച്ചത്.

കൽപറ്റ എസ്ഐ വിമലിന്റെ നേതൃത്വത്തിൽ അർഷദിന്റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. വീട്ടിൽ വാഹനങ്ങൾ പൊളിച്ചിട്ട നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വയനാട്ടിൽ കാർ മോഷണക്കേസിലെ പ്രതി കൂടിയാണ് അർഷദ്.

Related Articles

Leave a Reply

Back to top button