Kodanchery
കോടഞ്ചേരി തിരുവമ്പാടി റോഡിൽ ഗതാഗത തടസ്സം

കോടഞ്ചേരി : അഗസ്ത്യമുഴി കൈതപ്പൊയിൽ റോഡിന്റെ അച്ഛൻ കടവ് പാലം മുതൽ കോടഞ്ചേരി അങ്ങാടി വരെയുള്ള ഭാഗത്ത് ടാറിങ് പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ മുതൽ പ്രവർത്തികൾ തീരുന്നതുവരെ ഇത് വഴി ഗതാഗതം പൂർണമായും തടസ്സപ്പെടുത്തിയിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങൾ പോലും കടത്തിവിടുകയില്ല. ആയതിനാൽ, ഈ റോഡിന്റെ ഗുണഭോക്താക്കൾ മറ്റ് റോഡുകൾ ഉപയോഗപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കുന്നു.