Mukkam
‘കൃഷിക്കും കർഷകർക്കും സംരക്ഷണം നൽകണം’

മുക്കം : വന്യമൃഗങ്ങളിൽനിന്ന് കൃഷിക്കും കർഷകർക്കും സംരക്ഷണം ലഭിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും നഷ്ടപ്പെടുന്ന ജീവനും കൃഷിക്കും മതിയായ നഷ്ടപരിഹാരം നൽകണമെന്നും സ്വതന്ത്ര കർഷകസംഘം തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. നടുക്കണ്ടി അബൂബക്കർ അധ്യക്ഷനായി. സെക്രട്ടറി ഷെരീഫ് അമ്പലകണ്ടി, പി.ജി. മുഹമ്മദ്, എ.കെ. സാദിഖ്, കെ.പി. അബ്ദുറഹ്മാൻ, എ.പി. മൂസ, എം.ടി. സെയ്ത് ഫസൽ, പി. അലവിക്കുട്ടി, എ.എം. അബ്ദുള്ള, ബഷീർ പാലാട്ട് എന്നിവർ സംസാരിച്ചു.