Mukkam
സ്കൂൾ നിർമിച്ചുനൽകുന്ന സ്നേഹവീടിന് കട്ടിളവെച്ചു

മുക്കം : മുക്കം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കും കുടുംബത്തിനും നിർമിച്ച് നൽകുന്ന സ്നേഹവീടിന് കട്ടിളവെച്ചു.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തേക്കുംകുറ്റിയിലുള്ള വിദ്യാർഥിക്കാണ് വീട് നിർമിച്ച് നൽകുന്നത്.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ അധ്യക്ഷനായി. മുക്കം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വത്സൻ മഠത്തിൽ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സി.പി. ജംഷീന, മഹൽ ഖത്തീബ് ഷംസീർ, ടി.കെ.വൈ സലാം, പഞ്ചായത്തംഗം കെ.കെ. നൗഷാദ്, യു.പി.മരക്കാർ, യു.പി. അസൈൻ, പറമ്പാടൻ അലവിക്കുട്ടി, എം.പി.ടി.എ. പ്രസിഡൻറ് സലീല, അഡ്മിനിസ്ട്രേറ്റർ കെ.വി.വിജയൻ, പ്രധാനാധ്യാപകൻ സി.എം. മനോജ് തുടങ്ങിയവർ സംസാരിച്ചു.