Thiruvambady
അഷ്ടബന്ധനവീകരണകലശവും ഭദ്രകാളിപ്രതിഷ്ഠയും

തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ ദുർഗാദേവിയുടെ അഷ്ടബന്ധ നവീകരണ കലശവും ഭദ്രകാളിപ്രതിഷ്ഠയും നടന്നു.
അഷ്ടബന്ധം ചാർത്തൽ പ്രതിഷ്ഠ, ജീവ ബ്രഹ്മ കലശാഭിഷേകം, പരികലശാഭിഷേകം തുടങ്ങിയവ നടന്നു. ജ്ഞാനതീർഥസ്വാമിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഒരാഴ്ച നീണ്ടുനിന്ന പരിപാടികൾക്ക് എസ്എൻഡിപി യൂണിയൻ സെക്രട്ടറി പി.എ. ശ്രീധരൻ, ശാഖാ പ്രസിഡന്റ് വി.കെ. സുരേന്ദ്രൻ, സെക്രട്ടറി സി.ജി. ഭാസി, വൈസ് പ്രസിഡന്റ് കെ.ഡി. വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.