പുതുപ്പാടിയില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു

പുതുപ്പാടി: ജലജീവന്‍ മിഷനും കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന കുടിവെള്ള പരിശോധന പുതുപ്പാടിയില്‍ ആരംഭിച്ചു. പരിശീലനം ലഭിച്ച 4 കുടുംബശ്രീ അംഗങ്ങളായ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്.
പഞ്ചായത്ത് പരിധിയില്‍ പെട്ട പൊതു ജലസ്രോതസുകളാണ് പ്രധാനമായും പരിശോധിക്കുക കൂടാതെ സ്വകാര്യ മേഖലയിലെ ജലസ്രോതസുകളും പരിശോധനക്ക് വിധേയമാക്കും.അഞ്ഞൂറോളം ജലസ്രോതസുകള്‍ പരിശോധിക്കാനുള്ള കിറ്റുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുല്‍ത്താന്‍. ജല പരിശോധന റിസോഴ്‌സ് പേഴ്‌സണായ സബിത ബഷീറിന് പരിശോധന കിറ്റ് നല്‍കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് ഷംസീര്‍ പോത്താറ്റില്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ഷീബ.സജി റിസോഴ്‌സ് പേഴ്‌സണ്‍മാരായ എം ഷില്‍ന, ബുഷറ, രമ്യ രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു







