Thiruvambady

കയാക്കിംഗ് മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:റഫീഖ് തോട്ടുമുക്കം,പി ചന്ദ്രബാബു, ഷിദ ജഗദ് എന്നിവർക്ക് പുരസ്കാരം

തിരുവമ്പാടി :മലബാർ റിവർ ഫെസ്റ്റിവലിനോടുനുബന്ധിച്ച് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ വേൾഡ് വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിന്റെ 2024 ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ മാധ്യമ പുരസ്കാരവിഭാഗത്തിൽ മികച്ച കാമറാമാൻ പുരസ്‍കാരം മുക്കത്തെ സി.ടിവിയുടെ വിഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കം അർഹനായി.അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാരായി ദേശാഭിമാനിയുടെ ലേഖകൻ പി. ചന്ദ്രബാബു,മലയാള മനോരമയുടെ ലേഖകൻ വി മിത്രൻ എന്നിവരെയും മികച്ച ന്യൂസ് ഫോട്ടോഗ്രാഫർമാരായി മലയാള മനോരമയുടെ അബൂ ഹാഷിം,സജീഷ് ശങ്കർ എന്നിവരെയും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർമാരായി മീഡിയവൺ ന്യൂസിന്റെ ഷിദ, ജഗത്,ലിഡിയ ജേക്കബ്,ജനം ടിവിയുടെ ദിസ്ന സുരേഷിനെയും തിരഞ്ഞെടുത്തു. മികച്ച ക്യാമറാമാൻമാരായി സി.ടിവി യുടെ റഫീഖ് തോട്ടുമുക്കത്തിന് പുറമെ,മീഡിയ വൺ ന്യൂസ് സഞ്ജു പൊറ്റമ്മൽ എന്നിവരെയും തിരഞ്ഞെടുത്തു.

മുതിർന്ന മാധ്യമപ്രവർത്തകരായ കെ ബാബുരാജ്,രമേശ് കെ. പി,അസിസ്റ്റൻറ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അമിയ എം എന്നിവരടങ്ങുന്ന പാനലാണ് മൂല്യനിർണയം നടത്തിയത്.തുടർച്ചയായി മൂന്നാം തവണയാണ് അവാർഡിന് അർഹനാകുന്നത്.ഈ മാസം 31 ന് കോഴിക്കോട് കളക്ട്രേറ്റിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ -2025 സംഘാടകസമിതി രൂപീകരണ യോഗത്തിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് കൈമാറും.

Related Articles

Leave a Reply

Back to top button