Mukkam
സമന്വയ റെസിഡന്റ്‌സ് പൊതുയോഗം

മുക്കം : മണാശ്ശേരി സമന്വയ റെസിഡന്റ്‌സ് അസോസിയേഷൻ ജനറൽബോഡി യോഗം ചേർന്നു. മണാശ്ശേരി ഗവ. യു.പി. സ്കൂളിൽ ചേർന്ന യോഗത്തിൽ എ.പി. സലിൽ അധ്യക്ഷനായി.
ചോലക്കുഴി കുടിവെള്ളപദ്ധതിയിൽ 25 വർഷത്തിലധികമായി സേവനം നടത്തുന്ന കെ.പി. അശോകനെ ചടങ്ങിൽ അനുമോദിച്ചു. കെ.പി. സുരേഷ്, നഗരസഭാ കൗൺസിലർ എം.വി. രജനി, കപ്യേടത്ത് ചന്ദ്രൻ, എം. സജീവ്, അശോകൻ, ഡോ. കെ.എം. ഗോകുലൻ, സിനിത, ആദി, ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.പി. സുരേഷ് (പ്രസി.), സൗമ്യാ ഗിരീഷ് (സെക്ര.), അഖില സജി (ട്രഷ.).







