Puthuppady
താമരശ്ശേരി ചുരത്തില്‍ റോഡിലേക്ക് ചെരിഞ്ഞ് മരം അപകടാവസ്ഥയില്‍

പുതുപ്പാടി:താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിന്റെയും ഒൻപതാം വളവിന്റെയും ഇടയിൽ റോഡിലേക്ക് മരം ചരിഞ്ഞ് യാത്രക്കാര്‍ക്ക് ഭീഷണി.ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴുന്ന അവസ്ഥയിലാണ് മരം.യാത്രക്കാര്‍ ശ്രദ്ധിച്ച് യാത്ര ചെയ്യുക.
ഇന്നലെ രാത്രി കണ്ടെയിനർ ലോറി മരത്തിൽ ഇടിച്ചതാണ് അപകടാവസ്ഥയിലാവാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.പെട്ടന്ന് നടപടി ആയില്ലെങ്കില്‍ മഴ കനക്കുന്നതോടെ മരം നിലപൊത്തും.






