Karassery
എൽഡിഎഫ് മെമ്പർമാർ പഞ്ചായത്തിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു

കാരശ്ശേരി : ചെറുപുഴയുടെ തീരത്ത് എസ്.കെ. പൊറ്റെക്കാട്ട് സ്മൃതികേന്ദ്രത്തിനടുത്തുള്ള മുളങ്കൂട്ടം നശിപ്പിച്ചവർക്കെതിരേ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നാരോപിച്ച് ഇടതുപക്ഷമുന്നണി മെമ്പർമാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊതുമുതൽ നശിപ്പിച്ചവരുടെപേരിൽ നിയമപ്രകാരം കേസെടുക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും എൽഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു.
സമരം പാർലമെന്ററി പാർട്ടി ലീഡർ കെ.പി. ഷാജി ഉദ്ഘാടനംചെയ്തു. എം.ആർ. സുകുമാരൻ അധ്യക്ഷനായി. കെ. ശിവദാസൻ, കെ.കെ. നൗഷാദ്, ഇ.പി. അജിത്ത്, ജിജിതാ സുരേഷ്, സിജി സിബി, ശ്രുതി കമ്പളത്ത് എന്നിവർ പങ്കെടുത്തു. കെ.പി. വിനു, ശ്രീകുമാർ പാറത്തോട്, അബ്ദു തരിപ്പയിൽ എന്നിവർ സംസാരിച്ചു.







