Mukkam
പ്ലസ് ടൂ, ‘ എസ്.എസ്.എൽ.സി, എൽ. എസ് . എസ്, യു.എസ്.എസ്. ഉന്നത വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

മുക്കം: എഐവൈഎഫ് തോട്ടക്കാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്ലസ് ടൂ, ‘ എസ്.എസ്.എൽ.സി, എൽ. എസ് . എസ്, യു.എസ്.എസ്. ഉന്നത വിജയികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
യോഗം എഐവൈഎഫ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ.കെ.വിബീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.ആർ. സുകുമാരൻ, എ. ഐ.എസ്.എഫ്. നേതാക്കളായ വൈശാഖ് കല്ലാച്ചി, ദർശിത്, സി. പി. ഐമണ്ഡലം കമ്മറ്റി അംഗം പി.കെ. രാമൻകുട്ടി, ഷജ്ന ബൈജു, തുടങ്ങിയവർ സംസാരിച്ചു. എഐ.വൈ.എഫ് മണ്ഡലം പ്രസിഡൻ്റ്ഷൈജു കെ. ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിജോ രാജു സ്വാഗതം പറഞ്ഞു.







