Kodanchery
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

കോടഞ്ചേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണോത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണോത്ത് പ്രദേശത്തു നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഷൈബാ സനം, ആൻ മരിയ ജോൺസൺ, സോനാ ട്രീസാ മാണി,അമൻ സജി, അതില ഹിബാ എന്ന വിദ്യാർത്ഥികളെ മൊമെന്റോയും ക്യാഷ് അവാർഡും നൽകി
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ആദരിച്ചു .ബ്ലോക്ക് മെമ്പർ റോയ് കുന്നപള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബൂത്ത് പ്രസിഡൻറ് മാരായ ജോയ് മോളെ കുന്നേൽ, ദേവസിയ പാപ്പാടി, ഉലഹന്നാൻ മാതയെക്കല്, മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേളികുടി,ഒഐസിസി ഖത്തർ ചാപ്റ്റർ പ്രസിഡൻറ് മനഫ് പരപ്പിൽ എന്നിവർ സംസാരിച്ചു.







