Kodanchery

മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി

കോടഞ്ചേരി:തെയ്യപ്പാറ വാർഡ് കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഭരണപരാജയം ഗ്രാമീണ മേഖലയിലെ ജനങ്ങളെ ദുരിതത്തിൽ ആക്കിയെന്ന് കെപിസിസി അംഗം ഡോക്ടർ ഹരിപ്രിയ എം കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

വാർഡ് കോൺഗ്രസ് പ്രസിഡണ്ട് അബ്രഹാം താണോല്മാലിൽ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ജലന്തൂർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, വാർഡ് മെമ്പർ രാജു തേൻമല, സജിനി രാമൻകുട്ടി, പോൾ ടി ഐസക്, ടോമി കുന്നേൽ, രഞ്ജിഷ് പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button