മലബാർ റിവർ ഫെസ്റ്റ് ആവേശക്കാഴ്ചയായി ചെളിയിലെ വണ്ടിപൂട്ട് മത്സരം

മുക്കം :ചെറുവാടി പടിക്കാം പാടത്തെ ചെളിയിലെ വണ്ടിപുട്ട് മത്സരം (മഡ് ഫെസ്റ്റ്) ആവേശക്കാഴ്ചയായി. ചെളിയിലെ വണ്ടി പുട്ട് കഴിഞ്ഞ വർഷങ്ങളിലും നടന്നിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മത്സരം നടക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ചേർന്നു സംഘടിപ്പി ക്കുന്ന മലബാർ റിവർ ഫെസ്‌റ്റിവലിൻ്റെ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിംങ് ചാംപ്യൻഷിപ്പിനു തുടക്കം കുറിച്ചാണ് കൊടിയത്തൂർ പഞ്ചാ യത്തിൻ്റെയും ചെറുവാടി അഡ്വഞ്ചർ ക്ലബിന്റെയും ആഭിമുഖ്യത്തിൽ ചെളിയിലെ വണ്ടിപുട്ട് മത്സരം നടത്തിയത്. ജീപ്പുകളും കാറുകളും ട്രാക്ടറുകളും ജിപ്‌സി കളും പടിക്കാം പാടത്തെ ചെളിയിൽ അഭ്യാസ വിസ്മയം തീർത്തത് കാണികളെ ആവേശത്തിലാക്കി. വാഹനങ്ങൾ ചെളിയിലുടെ ചീറിപ്പാഞ്ഞു. വണ്ടിപൂട്ട് മത്സരത്തിനൊപ്പം ചെളികളിയും ആവേശമായി.
സംസ്ഥാനത്തിന്റെ വിവിധ ജി ല്ലകളിൽ നിന്നുള്ള 35 ഫോർ വിൽ വണ്ടികൾ മത്സരത്തിൽ പങ്കെടുക്കാനെത്തി. 56 ടീമുകൾ : റജിസ്റ്റർ ചെയ്തെങ്കിലും 35 ടീ മുകളെയാണ് പങ്കെടുപ്പിച്ചത്. വണ്ടിപൂട്ട് മത്സരം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് കാണികളും അണിനിരന്നത് മത്സരാർഥികൾക്കും ആവേശം വർധിച്ചു. സർക്കാർ അംഗീകാരത്തോടെ ആദ്യമായിട്ടായിരിക്കും ചെളിയി ലെ വണ്ടിപൂട്ട് മത്സരം നടക്കുന്നത്.കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കേരള ബാങ്ക് ഡയറ ക്ടർ ഇ.രമേശ് ബാബു അധ്യക്ഷത വഹിച്ചു. ഗുലാം ഹുസ്റ്റൈൻ കൊളക്കാടൻ, പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, സ്ഥിരം സമിതി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് മെംബർ എം.ടി.റിയാസ്, കെ.ജി.സീനത്ത്, പോൾസൺ അറക്കൽ , കെ.വി.അ ബ്ദുറഹ്‌മാൻ, ഷരീഫ് അമ്പലക്കണ്ടി, അസീസ് കുന്നത്ത്, റഷീദ് കീഴുമാലി, കെ.വി.അബ്ദുസ്സലാം, ഷബീർ ചെറുവാടി, സലാം കണ്ണഞ്ചേരി, വി.വി.നൗഷാ ദ്,എന്നിവർ പ്രസംഗിച്ചു.
മലബാർ റിവർ ഫെസ്റ്റിവലി നോടനുബന്ധിച്ച് കൊടിയത്തൂർ പഞ്ചായത്തിൽ തന്നെ കാളപൂട്ട് മത്സരവും അടുത്ത ദിവസങ്ങ ളിൽ നടത്തും. അടുത്ത മാസം 24, 25, 26, 27 തീയതികളിൽ കോ ടഞ്ചേരി ചാലിപ്പുഴയിലും ഇരുവ ഞ്ഞിപ്പുഴയിലുമായിട്ടാണ് കയാക്കിങ് മത്സരം നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളിൽ വ്യത്യസ്തങ്ങളായ പരിപാടികളും നടത്തും.സമാപന സമ്മേളനത്തിൽ ലിന്റോ ജോസഫ് എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. ചെളിയിലെ വണ്ടിപുട്ട് മത്സരത്തിൽ ലിന്റോ ജോസഫ് എം എൽഎ ചെളിയിലൂടെ വണ്ടി യോടിച്ചത് കൗതുകം പകർന്നു. മത്സരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്പോഴാണ് ആവേശം മൂത്ത് എം എൽഎ ചെളിയിലൂടെ വണ്ടി ഓടിച്ചത്.







