Kodanchery

കോടഞ്ചേരിയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കുക; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

കോടഞ്ചേരി: മലയോര കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രമായ കോടഞ്ചേരിയിലേക്കുള്ള എല്ലാ റോഡുകളും ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകൾ ഏറെയായി. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും തികഞ്ഞ നിസ്സംഗതയാണ് ഇതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി യൂണിറ്റ് സമരം ആരംഭിക്കുന്നു.

കാൽനട യാത്രയ്ക്കു പോലും പറ്റാത്ത രീതിയിൽ റോഡുകൾ താറുമാറായത് വ്യാപാര മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടന്ന് യോഗം വിലയിരുത്തി. സമയബന്ധിതമായി പണി പൂർത്തീകരിക്കാത്ത കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നടത്തുന്ന എല്ലാ സമരങ്ങൾക്കും വ്യാപാരികൾ പിന്തുണ നൽകുമെന്നും ബഹുജന സമരങ്ങൾക്ക് ഏകോപന സമിതി നേതൃത്വം നൽകണമെന്നും യോഗം തീരുമാനിച്ചു.

കോടഞ്ചേരി മേലെ അങ്ങാടിയിൽ റോഡിനു ഇരുവശവും കോൺക്രീറ്റ് ചെയ്യുവാൻ പുതിയ പദ്ധതി ഉണ്ടാക്കുമെന്ന് സ്ഥലം എംഎൽഎ ഉറപ്പ് നൽകിയെങ്കിലും നാളിതുവരെ പാലിച്ചിട്ടില്ലെന്നും യോഗം ആരോപിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.ടെന്നിസൺ ചാത്തംകണ്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറയ്ക്കൽ ആധ്യക്ഷ്യം വഹിച്ചു. ഷെല്ലി ചാക്കോ, ഷസു ജോൺ, പോൾസൺ അറയ്ക്കൽ, സന്തോഷ് സെബാസ്ത്യൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button