Kodiyathur
സമസ്ത സ്ഥാപക ദിനം ആചരിച്ചു

കൊടിയത്തൂർ : സമസ്ത സ്ഥാപക ദിനത്തോടനുബഡിച്ച് ദാറുൽ ഹികം കഴുത്തുട്ടിപ്പുറായ മദ്റസക്ക് കീഴിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു. മദ്റസ പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി പതാക ഉയർത്തി. മാനേജ്മെന്റ് ഭാരവാഹികളായ ഇഖ്ബാൽ തൊട്ടിമ്മൽ, അബ്ദുൽ മജീദ് മൂലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
മദ്റസ സദർ മുഅല്ലിം യൂനുസ് വാഫി സ്ഥാപക ദിന സന്ദേശം കൈമാറി. ഉസ്താദ് അബ്ദുറഹ്മാൻ ലത്തീഫി പ്രാർത്ഥന നിർവഹിച്ചു. ഉസ്താദുമാരായ മുഹമ്മദ് അഷ്‌റഫ് ഖാസിമി, റഫീഖ് ഉസ്താദ്, എസ്.കെ.എസ്.ബി.വി ഭാരവാഹികൾ, വിദ്യാർഥികൾ, സംബന്ധിച്ചു.