Mukkam
എംസിഎഫിനുസമീപം മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടു പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

മുക്കം : മുക്കം നഗരസഭയിൽ റോഡരികിലും ജനവാസമേഖലയിലും മാലിന്യം അലക്ഷ്യമായി കൂട്ടിയിടുന്നത് പതിവായതോടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.പതിമ്മൂന്നാം വാർഡിൽ മിനി എംസിഎഫിനുസമീപം അലക്ഷ്യമായി മാലിന്യം കൂട്ടിയിട്ട സ്ഥലത്തെത്തിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാൽ പ്രതിഷേധം ഉദ്ഘാടനംചെയ്തു. മുക്കം മണ്ഡലം പ്രസിഡന്റ് ലെറിൻ റാഹത്ത് അധ്യക്ഷനായി.പകർച്ചവ്യാധികൾ രൂക്ഷമായ സാഹചര്യത്തിൽ, അടിയന്തരമായി മാലിന്യങ്ങൾ മാറ്റിയില്ലെങ്കിൽ വലിയപ്രക്ഷോഭങ്ങൾക്ക് നേതൃത്വംനൽകുമെന്ന് നേതാക്കൾ പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജുനൈദ് പാണ്ടികശാല, നിയോജകമണ്ഡലം സെക്രട്ടറി മുന്ദിർ ചേന്ദമംഗലൂർ, കെ.കെ. ഫായിസ്, അജ്നാസ് തുടങ്ങിവർ പങ്കാളികളായി.