Thiruvambady
കോലോത്തുംകടവ് ബണ്ട് റോഡ്:പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയറാലി

തിരുവമ്പാടി : തകർന്നുതരിപ്പണമായിക്കിടക്കുന്ന കൂടരഞ്ഞി-കോലോത്തുംകടവ് ബണ്ട് റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു.
നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് മൂന്നുവർഷത്തിലധികമായി ശോച്യാവസ്ഥയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള സ്ഥിരംയാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്. റോഡിനായി വകയിരുത്തിയ ഏഴുലക്ഷംരൂപ മറ്റു പദ്ധതികൾക്കായി വകമാറ്റി ചെലവഴിച്ചതായി സമരക്കാർ ആരോപിച്ചു.നസീർ തടപ്പറമ്പിൽ ധർണ ഉദ്ഘാടനംചെയ്തു. അബ്ദുൽ സലിം മരവെട്ടിക്കൽ, ഫൈസൽ നമ്പ്യാർതൊടി, രഘു പ്രസാദ്, ഗംഗാധരൻ, വി.എ. ലത്തീഫ്, സലീം തുടങ്ങിയവർ നേതൃത്വം നൽകി.