Pullurampara
മലയോര ഹൈവേയിൽ പൂങ്കാവനം പണിത് പൊന്നാങ്കയത്തെ യുവാക്കൾ

പുല്ലൂരാംപാറ: മലയോരത്തിന്റെ മുഖച്ഛായ മാറ്റിയ പ്രധാന പാതയായ മലയോര ഹൈവേയിൽ പൂങ്കാവനം പണിത് മാതൃകയാവുകയാണ് പൊന്നാങ്കയത്തെ ഒരു കൂട്ടം യുവാക്കൾ.
ഒഴിവ് ദിവസത്തിലാണ് മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് റോഡിൻറെ വശങ്ങളിൽ വിവിധങ്ങളായ അലങ്കാര ചെടികളും ഫലവൃക്ഷത്തൈകളും വെച്ചുപിടിപ്പിച്ച് പാതകളെ ഭംഗിയാക്കിയത്. രാഹുൽ, നിധീഷ്, അദ്വൈത്, വിഷ്ണു, ജിജീഷ്, ശ്രീജിത്ത്, സിബിൻ തുടങ്ങിയവർ നേതൃത്വം നൽകി