Local

തിരുവമ്പാടിയിൽ ലീഗിൽ വിഭാഗീയത രൂക്ഷം;25 പേർ പാർട്ടി ഭാരവാഹിത്വം രാജിവച്ചു

തിരുവമ്പാടി; മുസ്ലീം ലീഗിൽ വിഭാഗീയത രൂക്ഷമായ തിരുവമ്പാടിയിൽ ലീഗ് വിമതർ പരസ്യ പോരിന്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ പഞ്ചായത്ത് ലീഗ് ഭാരവാഹി സാഫിർ ദാരിമിയുടെ നേതൃത്വത്തിൽ പുല്ലൂരാംപാറ ലീഗ് ഹൗസിൽ വിമതർ യോഗം ചേർന്നു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദു റഹിമാൻ അടക്കം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നാൽപ്പതോളം പേർ യോഗത്തിൽ പങ്കെടുത്തു . ഇരുപത്തിയഞ്ച് പേർ പാർട്ടി ഭാരവാഹിത്വം രാജിവെയ്ക്കുകയും ചെയ്തു.

യോഗത്തിൽ തിരുവമ്പാടി ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം.തിരുവമ്പാടിയിൽ പാർട്ടിക്കകത്ത് വിഭാഗീയത ഉണ്ടാക്കുന്നത് നിലവിലെ നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം, പി.ജി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണെന്ന് യോഗം ആരോപിച്ചു. മുസ്ലിം ലീഗിലെ കേടുകളെ നീക്കം ചെയ്തിട്ട് മാത്രമേ ഞങ്ങളുടെ പോരാട്ടം നിൽക്കൂ .ഇനി മുസ്ലിം ലീഗിലേക്ക് തിരിച്ചു എടുത്തിട്ടില്ലെങ്കിലും ലീഗിനെ തിരുത്താൻ ഉള്ള സംവിധാനങ്ങൾ ഞങ്ങളുടെ കയ്യിലുണ്ടെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായ വിഭാഗീയതയാണ് നിയമസഭാ സീറ്റ് ലീഗിന് നഷ്ടമാകാൻ കാരണമായത്. ആ വിഭാഗീയത കൂടുതൽ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തതെന്നും യോഗം കുറ്റപ്പെടുത്തി.

Related Articles

Leave a Reply

Back to top button