Mukkam

പഠനോപകരണക്കിറ്റുകൾ വിതരണം ചെയ്തു

മുക്കം : പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണക്കിറ്റുകൾ വിതരണംചെയ്തു. അഗസ്ത്യൻമുഴി തടപ്പറമ്പിൽ നടന്ന ചടങ്ങ് നഗരസഭാ കൗൺസിലർ വളപ്പിൽ ശിവശങ്കരൻ ഉദ്ഘാടനംചെയ്തു.

കോളേജ് മാനേജർ ഫാ. മാർട്ടിൻ അഗസ്റ്റിൻ അധ്യക്ഷനായി. വിതരണത്തിനുള്ള പഠനോപകരണക്കിറ്റുകൾ ഫാ. മാർട്ടിൻ അഗസ്റ്റിൻ നഗരസഭാ കൗൺസിലർ വളപ്പിൽ ശിവശങ്കരന് കൈമാറി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിജി ജോർജ്, എൻഎസ്എസ് വൊളൻറിയേഴ്സ്, കോളേജ് പിആർഒ സന്തോഷ് അഗസ്റ്റിൻ, പടപ്പറമ്പ് റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി പ്രഭാകരൻ എന്നിവർ പരിപാടിക്ക് നേതൃത്വംനൽകി.

Related Articles

Leave a Reply

Back to top button