Kodanchery

മലബാർ റിവർഫെസ്റ്റിവൽ; രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് പരിശീലനം ആരംഭിച്ചു

കോടഞ്ചേരി: മലബാർ റിവർഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മുൻ ചാംപ്യൻ റാപ്പിഡ് രാജ അമിത് ഥാപ്പ പുഴകളെ കീഴടക്കാൻ വീണ്ടും എത്തി. 2022ലും 2023ലും നടന്ന മലബാർ റിവർ ഫെസ്റ്റിവൽ ചാംപ്യൻഷിപ്പുകളിൽ ഗപ്പു എന്ന് വിളിക്കുന്ന ഉത്തരാഖണ്ഡ് ഋഷികേശ് സ്വദേശി അമിത് ഥാപ്പ (26) ചാംപ്യനായിരുന്നു. ബെംഗളുരു ആസ്ഥാന മായ ഗുഡ്‌വേവ് അഡ്വഞ്ചർ എന്ന കയാക്കിങ് പരിശീലന കേന്ദ്രത്തിന്റെ ട്രെയ്ന‌ർ ആണ് അമിത് ഥാപ്പ.

ഗുഡ്‌വേവ് അഡ്വഞ്ചറിന്റെ കീഴിൽ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും മഴ ക്കാലം കഴിഞ്ഞ് നീരൊഴുക്ക് കുറ യുന്നതു വരെ കയാക്കിങ് പരി ശീലനം നൽകുന്നതിനു അമിത് ഥാപ്പ കോടഞ്ചേരിയിൽ ഉണ്ടാകും. ഈ മാസം 24, 25, 26, 27 കളിൽ നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ 11-ാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാം പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.

തണുപ്പ് കൂടിയതും ഉയർന്ന ജലനിരപ്പും ഒഴുക്കും കൂടിയ ഗംഗ നദിയിലെ മികച്ച കയാക്കർ ആണ് അമിത് ഥാപ്പ. ഗുഡ്‌വേവ്അഡ്വഞ്ചറിന്റെ കീഴിൽ കയാക്കിങ് പരിശീലനത്തിന് കോടഞ്ചേരിയിൽ ഫ്രാൻസിൽ നിന്നുള്ള ഒരു കയാക്കർ അടക്കം എട്ടംഗ സംഘവുമായാണ് അമിത് ഥാപ്പ എത്തിയിട്ടുള്ളത്. ഈ സംഘം ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ഇന്നലെ കയാക്കിങ് പരിശീലനം ആരംഭിച്ചു

Related Articles

Leave a Reply

Back to top button