പതിവുപോലെ പിറന്നാൾവൃക്ഷം നട്ട് എം.എൻ. കാരശ്ശേരി

കാരശ്ശേരി : എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനും പ്രഭാഷകനുമൊക്കെയായ എം.എൻ. കാരശ്ശേരി പതിവുതെറ്റാതെ പിറന്നാളിന് ഫലവൃക്ഷത്തൈ നട്ടു. വർഷങ്ങളായി ഓരോ പിറന്നാളിനും ഒരു ഫലവൃക്ഷം നട്ടുപിടിപ്പിക്കുകയാണ് അദ്ദേഹത്തിന്‍റെ പതിവ്. ഇത്തവണ തൈനട്ടത് അദ്ദേഹം ആദ്യക്ഷരംകുറിച്ച കാരശ്ശേരി എച്ച്എൻസികെ എയുപി സ്കൂൾ അങ്കണത്തിലാണെന്ന പ്രത്യേകതയുമുണ്ട്. പിടിഎ പ്രസിഡന്റ് വി.പി. ശിഹാബുദ്ദീൻ അധ്യക്ഷനായി.
ഹെഡ് മാസ്റ്റർ വി.എൻ. നൗഷാദ്, ഗ്രാമപ്പഞ്ചായത്ത് വൈ.പ്രസിഡന്റ് ജംഷിദ് ഒളകര, എം.ടി. അഷ്റഫ്, സത്യൻ മുണ്ടയിൽ, റുഖിയ്യ റഹീം, പി. പ്രേമദാസൻ, ടി.പി. അബൂ ബക്കർ, മുഹമ്മദ് ദിഷാൽ, നാസർ ചീപ്പാൻകുഴി, വി.പി. സ്മിത, റഷീഫ് കണിയാത്ത്, യു.കെ. ഷമീം, എൻ.കെ.മുഹമ്മദ് മാനു തുടങ്ങിയവർ ജൻമദിനാശംസ നേർന്ന് സംസാരിച്ചു.
:വായന മനുഷ്യനെ നന്മയിലേക്കുനയിക്കണമെന്നും എല്ലാം വായിക്കുന്നതിനുപകരം തിരഞ്ഞെടുത്തുവായിക്കുന്നതാണ് ഗുണമാവുകയെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. കാരശ്ശേരി സഹകരണബാങ്ക് ഒരുക്കിയ ജന്മദിനാഘോഷത്തിൽ മറുപടിപറയുകയായിരുന്നു അദ്ദേഹം. ബാങ്ക് ഡയറക്ടർ ഗസീബ് ചാലൂളി അധ്യക്ഷനായി. കാഞ്ചന കൊറ്റങ്ങൾ, സി.കെ.കാസിം, സിറാജുദ്ദീൻ, മുക്കം വിജയൻ, എ.വി. സുധാകരൻ, റീനപ്രകാശ്, മുക്കം ബാലകൃഷ്ണൻ, ഡെന്നി ആൻറണി, കണ്ടൻ പട്ടച്ചോല, വിനോദ് പുത്രശ്ശേരി, റോസമ്മ ബാബു, അലവിക്കുട്ടി പറമ്പാടൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.