Thiruvambady

കൃഷിനശിച്ചവർക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണം; കർഷകസംഘം

തിരുവമ്പാടി : വന്യമൃഗശല്യം, പ്രകൃതിക്ഷോഭം തുടങ്ങിയവമൂലം നശിക്കുന്ന വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരത്തുക കാലാനുസൃതമായി വർധിപ്പിക്കണമെന്ന് കർഷകസംഘം കൂടരഞ്ഞി മേഖലാസമ്മേളനം ആവശ്യപ്പെട്ടു.

മലയോരമേഖലയിൽ തെങ്ങുകളിൽ വ്യാപകമായ മഞ്ഞളിപ്പ് രോഗം തടയാൻ കൃഷിവകുപ്പ് ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയംഗം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജിജി കട്ടക്കയം അധ്യക്ഷനായി. കെ.എം. മോഹനൻ, സി.എൻ. പുരുഷോത്തമൻ, വി.എസ്. മുഹമ്മദ് ഫാസിൽ, ജെറീന റോയി, കെ.എം. പ്രണുപ്, സെബാസ്റ്റ്യൻ പുളിക്കകണ്ടം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജിജി കട്ടക്കയം (പ്രസി.), കെ.എം. മോഹനൻ (സെക്ര.).

Related Articles

Leave a Reply

Back to top button