Thiruvambady

ജൂലൈ 9ന് നടത്തുന്ന ദേശിയ പണിമുടക്കിൽ പങ്കാളികളാവണമെന്ന്; സിഐടിയു തിരുവമ്പാടി യൂണിയൻ

തിരുവമ്പാടി: കേന്ദ്രസർക്കാർ കൊണ്ട് വന്ന തൊഴിലാളി വിരുദ്ധ ബില്ല് പിൻവലിക്കുക, തൊഴിലുറപ്പ് സംരക്ഷിക്കുക, വിലകയറ്റം തടയുക, സൗജന്യ വിദ്യാഭ്യാസം നൽകുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാതിരിക്കുക, വൈദ്യതി വിതരണം പൊതുമേഖലയിൽ നിലനിർത്തുക.

എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ ഉയർത്തി സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ജൂലൈ 9ന് രാജ്യമാകെ പണിമുടക്ക് നടക്കുകയാണ്. അതിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് അന്നേ ദിവസം കടകളടച്ചും പണിമുടക്കിയും കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധത്തിൽ പങ്കാളികളാവണമെന്ന് തിരുവമ്പാടി സിഐടിയു പഞ്ചായത്ത്‌ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗത്തിൽ ഫിറോസ്ഖാൻ, ജസ്റ്റിൻ, സജീവൻ, രമേശ്‌, ധന്യ, ബാബു, ജനാർദ്ദനൻ എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button