Thiruvambady
അൽഫോൻസാ കോളേജിൽ ഇഗ്നൈറ്റ് 2025 സംഘടിപ്പിച്ചു

തിരുവമ്പാടി: അൽഫോൻസാ കോളേജിൽ നാലുവർഷ ബിരുദ പഠനത്തിന്റെ പ്രാരംഭം കുറിക്കുന്ന ഇൻഡക്ഷൻ പ്രോഗ്രാം ഇഗ്നൈറ്റ് 2025 ആരംഭിച്ചു.രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിപാടി പ്രമുഖ ഐ ആർ എസ് ഓഫീസറും മുൻ സിബിഐസി ചെയർമാനുമായ ഡോ. ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരൻ, ചിത്രകാരൻ, അധ്യാപൻ എന്നീ നിലകളിൽ പ്രഗൽഭനായ ഡോ. സോമൻ കടലൂർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
കോളേജ് അഡ്മിനിസ്ട്രേറ്റ൪ ഫാ. മനോജ് ജോയി കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ എം സി, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സാനിയാമോൾ ചാൾസ് എന്നിവർ സംസാരിച്ചു. ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന പരിപടികളാണ് കോളജിൽ ഒരുക്കിയിരിക്കുന്നത്.






