വർഷങ്ങൾക്ക് മുമ്പ് രണ്ട് പേരെ കൊന്നെന്ന വെളിപ്പെടുത്തൽ; രേഖാചിത്രം തയ്യാറാക്കി പോലീസ്

തിരുവമ്പാടി: കൂടരഞ്ഞിയിൽ വർഷങ്ങൾക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന മുഹമ്മദലി എന്ന ആന്റണിയുടെ വെളിപ്പെടുത്തലിൽ പോലീസ് രേഖാ ചിത്രം തയ്യാറാക്കി. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടെന്ന് സംശയിക്കുന്നയാളുടെ ചിത്രമാണ് വരച്ചത്. ആളുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. രേഖാചിത്രത്തിന് കൊല്ലപ്പെട്ടയാളുമായി സാമ്യമുണ്ടെന്ന് മുഹമ്മദലി പോലീസിനോട് പറഞ്ഞു.
മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി 14-ാം വയസ്സിൽ താൻ ചെയ്ത പ്രവൃത്തിയിലൂടെ ഒരു യുവാവിന്റെ ജീവൻ നഷ്ടമായ കാര്യത്തെക്കുറിച്ച് വേങ്ങര പോലീസിനു മുൻപിലാണ് ഏറ്റുപറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെ ആദ്യ കൊലപാതകത്തിന് മൂന്നു വർഷങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തൻ്റെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്നും മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു







