മണാശ്ശേരിക്ക് ആവേശമായി മുക്കം നഗരസഭയുടെ കബഡി മൽസരം

മുക്കം:സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ചേർന്ന സംഘടിപ്പിക്കുന്ന 11 മത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പ്രീ ഇവൻ്റായി മുക്കം നഗരസഭ സംഘടിപ്പിച്ച അഖില കേരള പുരുഷ വനിതകബഡി ടൂർണമെൻ്റിൽ കാസർകോഡ്, മലപ്പുറം, ‘ തൃശൂർ, പാലക്കാട് തിരുവനന്തപുരം എന്നീ ജില്ലകളിൽ നിനായി 24 ടീമുകൾ പങ്കെടുത്തു.വയലിൽ വി കുഞ്ഞാലി സ്മാരക ട്രാഫിയും കാഷ് പ്രൈസും വിജയികൾക്ക് നൽകി. മണാശ്ശേരി ജി യുപി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ മുക്കം നഗരസഭയുടെ കബഡിമാറ്റിൽ നടന്ന മൽസരം നഗരസഭ ചെയർപേഴ്സൺ പിടി ബാബു ഉൽഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സൺ,കെ .പി ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. വിദ്യഭ്യസ സ്റ്റാൻൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺഇ സത്യനാരായണൻ, കൗൺസിലർമാരായ എം.വി രജനി, ജോഷില, കെ ബിന്ദു, അശ്വതി സനൂജ്, വസന്തകുമാരി, എം കെ യാസിർ, യുവജന ബോർഡ് അംഗം ദിപു പ്രേമനാഥ് ഫയർ സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂർ, എൻ ചന്ദ്രൻ മാസ്റ്റർ, കെ. മഞ്ജിത്ത് (സ്പോർട്ട്സ് കൗൺസിൽ കോച്ച് MES കോളേജ് മമ്പാട്, )എന്നിവർ കളിക്കാരെ പരിചയപ്പെട്ട് സംസാരിച്ചു വനിത മൽസരത്തിൽ നീലേശ്വരം ഗവ:ഹൈസ്ക്കുൾ ജേതാക്കളായി. പഴഞ്ഞി സ്പോർ ട്സ് അക്കാദമി രണ്ടാം സ്ഥാനം നേടി. വനിത മൽസരത്തിൻ്റെ ട്രോഫി ഫയർ ഓഫീസർ അബ്ദുൾ ഗഫുർ നൽകി.
പുരുഷ വിഭാഗം കുരുക്ഷത്രവെണ്ണക്കോട് ജോതാക്കളും യോക്കാ കാസർക്കോഡ് രണ്ടാം സ്ഥാനവും നേടി വിജയികൾക്ക്. ചെയർമാൻപി.ടി. ബാബു ട്രോഫികൾ വിതരണം ചെയ്തു.







