Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ കയാക്കിംങ് ബ്രഷ് സ്ട്രോക്സ് 2025 ബുധനാഴ്ച തുഷാരഗിരിയിൽ

കോടഞ്ചേരി:സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ഡിടിപിസിയും സംയുക്തമായി സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ മുന്നോടിയായാണ് കോടഞ്ചേരി പഞ്ചായത്തിലെ കയാക്കിംങ് ബ്രഷ് സ്ട്രോക്സ് 2025 ബുധനാഴ്ച രാവിലെ 9.30ന് തുഷാരഗിരിയിൽ നടത്തുന്നു.
കോടഞ്ചേരി പഞ്ചായത്തിലെ മൂന്നാമത്തെ പ്രീ ഇവന്റ് ആണ് കയാക്കിംങ് ബ്രഷ് സ്ട്രോക്സ് 2025.

പരിപാടിയുടെ ഉദ്ഘാടനം ആർട്ടിസ്റ്റ് കെ. ആർ ബാബു നിർവഹിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കുന്നു. തുഷാരഗിരി ഹണി റോക്ക് റിസോർട്ടാണ് പരിപാടിയുടെ സംഘാടകർ.

Related Articles

Leave a Reply

Back to top button