Kodanchery

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗവും പുതിയ പി ടി എ കമ്മറ്റി രൂപീകരണവും നടന്നു

കോടഞ്ചേരി:കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം രക്ഷിതാക്കളുടെയും അധ്യാപകരുടെയും മികച്ച പങ്കാളിത്തത്തോട്കൂടി നടന്നു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി വിദ്യാലയവും രക്ഷിതാക്കളും ഒറ്റക്കെട്ടാണെന്ന സന്ദേശം വ്യക്തമാക്കുന്നതായിരുന്നു മീറ്റിങ്ങിലെ രക്ഷിതാക്കളുടെ നിറഞ്ഞപങ്കാളിത്തം.

പിടിഎ പ്രസിഡന്റ്‌ അഭിലാഷ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റോഷിൻ മാത്യു സ്കൂളിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ സ്കൂൾ നേടിയ നേട്ടങ്ങൾ വിശദീകരിച്ച ശേഷം, മുന്നോട്ടുള്ള പ്രവർത്തനങ്ങളുടെ ദിശയും പദ്ധതികളും പങ്കുവെച്ചു.

പുതിയ പി.ടി.എ കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി നിലവിൽ വന്നു. അഭിലാഷ് ജേക്കബ് പി.ടി.എ പ്രസിഡന്റ് ആയും ലിൻസി അഭിലാഷ് വൈസ് പ്രസിഡൻ്റായും തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാർത്ഥികളുടെ ഭാവിയെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ പ്രവർത്തങ്ങൾക്ക് എല്ലാ വിധ പിന്തുണയും അറിയിച്ചുകൊണ്ട് യോഗം സമാപിച്ചു. സെലസ്റ്റിൻ ഷാരോൺ ടോം യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Back to top button