കോടഞ്ചേരിയിൽ നിന്ന് പറപ്പറ്റ വഴി ചെമ്പുകടവിലേക്ക് പുതിയ ബസ് സർവ്വീസ് അനുവദിക്കണമെന്ന് എ.കെ.സി.സി

ചെമ്പുകടവ്: പറപ്പറ്റ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ തീർന്ന മുറയ്ക്ക് കോടഞ്ചേരിയിൽ നിന്ന് പറപ്പറ്റ വഴി ചെമ്പുകടവിന് പുതിയ ബസ് സർവ്വീസ് ആരംഭിക്കുന്നതിന് വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ച് ജനങ്ങളുടെയും വിദ്യാർത്ഥികളുടേയും യാത്രാക്ലേശങ്ങളും പ്രയാസങ്ങളും അകറ്റണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് ചെമ്പുകടവ് യൂണിറ്റ് ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ബേബിച്ചൻ വട്ടുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ചെമ്പുകടവ് ഇടവക വികാരി റവ. ഫാ. മാത്യു തിട്ടയിൽ യോഗം ഉദ്ഘാടനം ചെയ്തു ഷിനോയി കൊച്ചുപറമ്പിൽ ജോസ് കൊടുകപ്പള്ളിൽ, ജോഷി പാപ്പനശ്ശേരി, സണ്ണി കൊടുകപ്പള്ളിൽ, ജോസ് കുഴിമറ്റം സെക്രട്ടറി ഷാജി കൈതക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
ജോസ് മണിയാട്ട്, റോബർട്ട് ചൊറിയന്തടം, വിനോദ് ആയിരംമലയിൽ, സാജൻ തൈയ്ക്കൽ, തോമസ് മറ്റപ്പള്ളിൽ, സാബു മീനാട്ടുകുന്നേൽ, തോമസ് തെക്കേകരോട്ട്, സണ്ണി പെരുമ്പള്ളിൽ, ടോമി കിഴക്കേകുളമാന്തട്ടേൽ, മനോജ് വട്ടപ്പലത്ത്, ബിനു പൂവത്തുകുന്നേൽ, സിബിച്ചൻ തെക്കേകരോട്ട്, അഭിലാഷ് വേരനാക്കുന്നേൽ, ബിനോയി തടത്തിൽ, സാബു കോനുകുന്നേൽ, ഷിബു നാലൊന്നുകാട്ടിൽ, ജോളി വെട്ടുവയലിൽ, ഷൈജു ഇടപ്പള്ളിൽ, വിൽസൺ തടത്തിൽ, ടോമി വേലിയ്ക്കകത്ത്, രാജു ഇടപ്പള്ളിൽ, ഡാൻ്റി പുന്നത്താനം തുടങ്ങിയവർ നേതൃത്വം നൽകി.







