Kodanchery
പ്രതിഷേധ ജ്വാല നടത്തി

കോടഞ്ചേരി :ഛത്തീസ് ഗഡിലെ ദുർഗിൽ രണ്ട് കത്തോലിക്ക കന്യാസ്ത്രീകളെ മനുഷ്യാവകാശത്തിൻ്റെ സകല സീമകളും ലംഘിച്ചുകൊണ്ട് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവത്തിൽ വലിയകൊല്ലി വി. അൽഫോൻസ ദേവാലയത്തിലെ എ കെ സി സി വലിയ കൊല്ലി യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയുണ്ടായി. എ കെ സി സി യൂണിറ്റ് ഡയറക്ടർ ഫാ. ജിയോ പുതുശ്ശേരി പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ എ കെ സി സി പ്രസിഡണ്ട് റെജി ചിറയിൽ, ഫ്രാൻസിസ് ചാലിൽ, ടോമി കോനി കുന്നേൽ , സിസ്റ്റേഴ്സ് , സെക്രട്ടറി ഷൈനി വടയാറ്റുകുന്നേൽ, കൈക്കാരന്മാർ എന്നിവർ പങ്കെടുത്തു.







