Karassery

പാലിയേറ്റീവ് ഉപകരണങ്ങൾ സമാഹരിച്ചുനൽകി

കാരശ്ശേരി : ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റി നടത്തിയ സഹായ ഉപകരണ ചലഞ്ചിന്റെ ഭാഗമായി കാരമൂല ക്ലസ്റ്റർ സമാഹരിച്ച ഉപകരണങ്ങൾ സൊസൈറ്റിക്ക് കൈമാറി. യോഗം കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ഉദ്ഘാടനംചെയ്തു.
ആശ്വാസ് ട്രഷറർ ജി. അബ്ദുൽ അക്ബർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ക്ലസ്റ്റർ ചെയർമാൻ റഊഫ് റഹ്‌മാൻ കീലത്ത് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, സലീം തോട്ടത്തിൽ, ഷക്കീബ് കീലത്ത്, കെ.പി. മുജീബ് റഹ്‌മാൻ, എ.പി. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു. സുബ്രഹ്മണ്യൻ കൽപ്പൂര്, ശിഹാബ് ഉമ്മിണിയിൽ, സലിം വെള്ളലശ്ശേരി, നസീർ, സി.കെ. മുഹമ്മദ്, സഫിയ, റജീന തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button