Thottumukkam
കനത്തമഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു

തോട്ടുമുക്കം : കനത്തമഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. 72-കാരിയായ വീട്ടമ്മ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. തോട്ടുമുക്കം തരിയോട് ചക്കനാനിയിൽ മറിയാമ്മയുടെ വീടിന്റെ മേൽക്കൂരയാണ് ബുധനാഴ്ച ഉച്ചയ്ക്കുശേഷം തകർന്ന് വീടിനകത്തേക്ക് പതിച്ചത്.
പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്ന മറിയാമ്മ ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇവർമാത്രമാണ് ഈ വീട്ടിൽ താമസം. മേൽക്കൂര പൂർണമായും തകർന്ന് വീട് വാസയോഗ്യമല്ലാതായതിനെത്തുടർന്ന് മറിയാമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു.







